കൊച്ചി : രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട് സേവാ പോർട്ടലിലെ സാങ്കേതിക അറ്റകുറ്റപ്പണിയാണു നടക്കുന്നത്. ഇതിനാൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും സേവനം മുടങ്ങും. വ്യക്തികൾക്കു പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യാനുമാകില്ല. കൊച്ചിയടക്കമുള്ള റീജനൽ പാസ്പോർട്ട് ഓഫിസുകളിൽ പൊതുജനത്തിന് അന്വേഷണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല.
പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ മാസം 30നു പാസ്പോർട്ട് സേവനത്തിന് അപ്പോയ്ന്റ്മെന്റ് ലഭിച്ച അപേക്ഷകർക്ക് സെപ്റ്റംബർ 2 മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നു പാസ്പോർട്ട് ഓഫിസ് അധികൃതർ അറിയിച്ചു. പുനഃക്രമീകരിച്ച തീയതി അപേക്ഷകരെ ഇമെയിൽ മുഖേനയും എസ്എംഎസ് മുഖേനയും അറിയിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.