മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.
മാര്‍ച്ച് 29 ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് അഹ്വാനം ചെയ്തിരിക്കുന്നത്. മാസപ്പിറവി കാണുന്നവര്‍ 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളിലുടെ വിവരം അറിയിക്കാം. 24693339 എന്ന നമ്പറിലേക്ക് ഫാക്സ് വഴിയും റിപ്പോർട്ട് ചെയ്യാം. അതേസമയം ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.
മാർച്ച് 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ 3 വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.