Breaking News

7 ദശലക്ഷം കവിഞ്ഞ് കുവൈത്തിലെ കടാശ്വാസ കാമ്പയിൻ

കുവൈത്ത് സിറ്റി : പൗരന്മാരുടെ കടങ്ങൾ വീട്ടുന്നതിനുള്ള മൂന്നാമത്തെ ദേശീയ കാമ്പയ്‌നിനായി ശേഖരിച്ചത് 7 ദശലക്ഷം കുവൈത്ത് ദിനാർ. കഴിഞ്ഞ ദിവസം കുവൈത്ത് ഔഖാഫ് പത്ത് ലക്ഷം ദിനാർ സംഭാവന നൽകി. ഇതുമായി ബന്ധപ്പെട്ട് ഔഖാഫ് സെക്രട്ടേറിയറ്റ് ജനറൽ സാമൂഹിക കാര്യ മന്ത്രാലയത്തിന് കത്ത് അയച്ചു. ഇതുവരെ 15,325 ദാതാക്കളാണ് കാമ്പയ്നിൽ പങ്കാളികളായത്. റമദാനിലെ അവസാന ദിവസങ്ങൾ പ്രമാണിച്ച്, നിരവധി സഹകരണ സംഘങ്ങൾ കുറഞ്ഞത് 1,00,000 ദിനാർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മൊത്തം തുക 10 ദശലക്ഷം ദിനാർ കവിയും. ദേശീയ കാമ്പയ്‌നിൽ ജനങ്ങൾ പ്രകടിപ്പിക്കുന്ന ഉദാരത രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു തിളങ്ങുന്ന അധ്യായമാണെന്ന് സാമൂഹികകാര്യ മന്ത്രിയും കുടുംബ-ബാല്യകാര്യ സഹമന്ത്രിയുമായ ഡോ. അംതാൽ അൽ-ഹുവൈല പറഞ്ഞു. കാമ്പയിൻ ഏപ്രിൽ 14 വരെ തുടരുമെന്നും, എല്ലാവർക്കും ഈ മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.