മസ്കത്ത് : ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് . ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്ന്. എന്നാല്‍, ഇത് തട്ടിപ്പാണെന്നും ഇതില്‍ അകപ്പെടരുതെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മത്സരത്തില്‍ പണം സമ്മാനമായി ലഭിച്ചതായി കാണിച്ച് വ്യക്തികളുടെ ബാങ്കിങ് വിവരങ്ങള്‍ ചോദിച്ചറിയുകയും ഇത് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നു. ഇലക്ട്രോണിക് ലിങ്ക് നല്‍കിയാണ് വ്യക്തിപരവും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കുന്നത്. വിശ്വാസ്യതവരുത്തുന്നതിനായി ഒടിപിയും തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്യുന്നു. സംശയാസ്പദമായ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടന്‍ വിവരം അറിയിക്കണമെന്നും പൊലീസ് എക്‌സില്‍ ആവശ്യപ്പെട്ടു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.