കുവൈത്ത് സിറ്റി : ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ അല്‍ യഹ്യയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രിയ്ക്ക് ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഊഷ്മള സ്വീകരണമാണ് നൽകിയത്.
ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരുമായുള്ള കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സന്ദർശനം. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര, സാംസ്കാരിക സഹകരണത്തിനും പര്യടനം ആക്കം കൂട്ടും. രാത്രിയോടെ 2 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കുവൈത്ത് വിദേശകാര്യ മന്ത്രി തിരികെ മടങ്ങും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.