മസ്‌കത്ത്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടുവര്‍ഷത്തിലധികമായി ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരുന്നുണ്ട്. നിയമലംഘനത്തിന് കുറഞ്ഞത് നൂറ് റിയാലും പരമാവധി രണ്ടായിരം റിയാലുമാണ് പിഴ. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാകും.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണി കൊണ്ടും പേപ്പര്‍ കൊണ്ടുമുള്ള ബാഗുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന് മുന്നോടിയായി അതോറിറ്റി ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി. ഇതില്‍ പങ്കെടുത്ത 2700ലധികം പേരില്‍ 61 ശതമാനത്തിലധികം പേരും ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചു. എട്ട് ശതമാനം പേര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇതിനകം ഉപയോഗിച്ച് തുടങ്ങിയതായി പറഞ്ഞപ്പോള്‍ 31 ശതമാനം പേര്‍ കൂടുതല്‍ സമയം വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.