മസ്കത്ത് ∙ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ ഒമാനികളെ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും നിയമിക്കണമെന്ന് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്പനികള്‍ക്ക് മന്ത്രാലയം അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വിദേശികള്‍ തൊഴിലെടുക്കുന്ന മേഖലയാണിത്.
ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ മാനേജര്‍ തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍ മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസും 2021ല്‍ കരാറില്‍ എത്തിയിരുന്നു. ഇന്ധന വിതരണ കമ്പനികള്‍ വരുന്ന ദിവസങ്ങളില്‍ മന്ത്രാലയം നിര്‍ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇന്ധന സ്‌റ്റേഷനുകളിലും സ്‌റ്റേഷന്‍ മാനേജര്‍മാര്‍ സ്വദേശികള്‍ മാത്രമാകും. ഇതുവഴി ഈ മേഖലയില്‍ വിദേശികള്‍ പൂര്‍ണമായും ഇല്ലാതാകും.
നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴില്‍ മന്ത്രാലയം നല്‍കുന്ന തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഉയര്‍ന്ന ഡിപ്ലോമയോ ബാച്ചിലര്‍ ഡിഗ്രിയോ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്ക് നിയമനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.