Breaking News

ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി.

റിയാദ് : ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി അല്‍ശഹ്‌രി എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. 
ഇരുവരും ദേശവിരുദ്ധ പ്രവര്‍ത്തം നടത്തുകയും ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, ഭീകരര്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഭീകരാക്രമണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.
ഇവര്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ ഏതാനും സുരക്ഷാ സൈനികര്‍ മരിച്ചിരുന്നു. ആയുധങ്ങളും ബെല്‍റ്റ് ബോംബുകളും ഉപയോഗിക്കല്‍, സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തല്‍, സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളുടെ ജീവനും സ്വത്തും കവരുക  എന്നീ കുറ്റകൃത്യങ്ങളും ഇരുവരും നടത്തിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.