കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2015-ലെയും 2023-ലെയും ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യുസഫ് അല്‍ സബാഹിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സ്വകാര്യ മേഖലയിലേക്ക് മാറ്റം അനുവദിക്കും.
2015-ലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനത്തിലെ നമ്പര്‍ 842-ല്‍ ജീവനക്കാരുടെ മാറ്റം സംബന്ധിച്ചുള്ളതും, 2023-ലെ 1809 നമ്പര്‍ തീരുമാനപ്രകാരം യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവര്‍ക്ക് മാത്രമേ സ്വകാര്യ മേഖലയിലേക്ക് മാറ്റം അനുവദിക്കുക എന്നതുമായിരുന്നു. ഇവ രണ്ടും റദ്ദ് ചെയ്താണ് പുതിയ ഉത്തരവ്.
ജീവനക്കാരുടെ സാങ്കേതിക കഴിവും അനുഭവപരിചയവും രാജ്യത്തെ തൊഴില്‍ വിപണിയില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കാതലായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍,താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്ക് വര്‍ക്ക് എന്‍ട്രി വീസകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം വീസകളുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.