മസ്കത്ത്: ഏപ്രിൽ ഒന്നിന് മുമ്പായി ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്‌കത്ത് എന്നിവയിലേതെങ്കിലും ചേരാമെന്ന് ഗതാഗത മന്ത്രാലയം അറിയിക്കുന്നു. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും സിസ്റ്റവുമായി പരിചയപ്പെടാൻ മതിയായ സമയം അനുവദിക്കുകയും ചെയ്തു. നിയന്ത്രണവും മേൽനോട്ടവും വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള മന്ത്രലായത്തിൻ്റെ സുപ്രധാമനയ നീക്കമാണ് ഇതിന് പിന്നിൽ.
ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച്, സുൽത്താനേറ്റിൽ 28,241 രജിസ്റ്റർ ചെയ്‌ത ടാക്‌സികളുണ്ട്. അവയിൽ പലതും കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്നുവയാണ്. പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി ടാക്സി സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗതാഗത അണ്ടർ സെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. എല്ലാ ടാക്സികളിലും ആപ്ലിക്കേഷനുകൾ വഴി മീറ്റർ ഘടിപ്പിക്കൽ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാജ്യത്ത് എട്ട് ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികൾ പ്രവർത്തിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.