അബുദാബി : യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ സൗന്ദര്യത്തിനു തടസ്സമാകും വിധം സ്വത്തുക്കൾ വേലികെട്ടുകയോ മൂടുകയോ മറയ്ക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി). എമിറേറ്റിലെ പൊതു ഇടങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ പുതിയ ചട്ടങ്ങളും പുറത്തിറക്കി.ഏതെങ്കിലും വസ്തുവകകൾ ഭാഗികമായോ പൂർണമായോ മാറ്റം വരുത്തുകയോ വേലികെട്ടി വേർതിരിക്കുകയോ പുറത്തേക്കു കാണാത്തവിധം മൂടുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘകർക്ക് 3,000 ദിർഹമാണ് പിഴ . കുറ്റം ആവർത്തിച്ചാൽ പിഴ 5,000 ദിർഹം ഈടാക്കും. മൂന്നാമതും ആവർത്തിച്ചാൽ10,000 ദിർഹമാകും പിഴ.
ഹരിത ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതു റോഡുകൾ എന്നിവയൊന്നും രൂപമാറ്റം വരുത്താൻ പാടില്ല. നഗരത്തിന്റെ സാംസ്കാരിക പൈതൃകവും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നിയമലംഘകർക്ക് 5000 മുതൽ 20,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിൽ വാഹനം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുന്നവർക്ക് 1000 മുതൽ 4000 ദിർഹം വരെയാണ് പിഴ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.