മസ്കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു.പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഏകീകൃത ജിസിസി വിസ. അംഗരാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളും മൂലം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് ഷൂറ കൗൺസിലിന്റെ എട്ടാമത് പതിവ് സെഷനിൽ നടന്ന ചർച്ചയിലാണ് പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കിയത്.
ജിസിസിയിലുടനീളമുള്ള യാത്ര ലളിതമാക്കി ടൂറിസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 ൽ ഔദ്യോഗികമായി ജിസിസി വിസ അംഗീകരിച്ചത്. ഈ സംവിധാനം യാഥാർത്ഥ്യമാക്കാൻ ഇപ്പോഴും വെല്ലുവിളികളുണ്ടെന്നും നിർദേശം ഗവേഷണത്തിലും പഠനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.