ജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഏപ്രിലിലെ സന്ദർശന തീയതികളും സ്ഥലവും ജിദ്ദ കോൺസുലേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് സംഘം യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ18 അൽ ബാഹയിലെ അൽ ഫലഹ് ഹോട്ടലിലും തബൂക്കിലെ വി.എഫ്.എസ് ഗ്ലോബൽ ഇന്ത്യ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും സന്ദർശനം നടക്കും. ഏപ്രിൽ 25 അബഹയിലെ ഇന്ത്യ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും (വി.എഫ്.എസ് സെന്റർ, ഖമീസ് മുശൈത്ത്) ബിഷയിൽ ബിഷ ടവറിലും സന്ദർശനം നടക്കും. ഏപ്രിൽ 26 നജ്റാനിലെ വി.എഫ്.എസ് സെന്ററിലും സന്ദർശനം നടക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പ് ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെൻറ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.