എ കെ ശശീന്ദ്രന് എന്‍ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിര്‍ണായക നീക്കം നടത്തി യത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തോമസ് കെ തോമ സിന് രണ്ടരവര്‍ഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ പാര്‍ട്ടിയിലെ കിംങ് മേക്കര്‍. എന്‍സിപിയില്‍ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും പിസി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനാവും. നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷ ന്‍. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീ യ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി ചാക്കോയെ അദ്ധ്യക്ഷനാക്കിയുളള നിര്‍ദേശത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞദിവസം എ കെ ശശീന്ദ്രന് എന്‍ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിര്‍ണാ യക നീക്കം നടത്തിയത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തോമസ് കെ തോമസിന് രണ്ടരവര്‍ഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.
കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ എന്‍ സി പിയിലെത്തിയ ചാക്കോ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാര വാഹിയല്ലെങ്കിലും ഇന്നലെ മന്ത്രിയെ തീരുമാ നിച്ച യോഗത്തില്‍ അദ്ദേഹത്തോട് പങ്കെടുക്കാന്‍ ശ രത് പവാര്‍ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍ക ണമെന്നായിരുന്നു ടി പി പീതാംബരന്റെ പ്രധാന ആവശ്യം. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിയും പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനുമാകുന്ന തോടെ എന്‍ സി പിയില്‍ ചാക്കോയുടെ നേതൃത്വത്തില്‍ പുതിയ ചേരി രൂപപ്പെടുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.