Entertainment

ഇന്‍സൈറ്റ് ഫിലിം മേളയില്‍ 34 ചിത്രങ്ങള്‍ മാറ്റുരക്കുന്നു ; അടുത്ത മാസം ഒണ്‍ലൈനായി മേള

അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക

പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റി ല്‍ ഫിലിം ഫെസ്റ്റിവലില്‍ 34 ചിത്രങ്ങള്‍ മത്സരത്തിനായി തിരഞ്ഞെടുത്തു. ആകെ ലഭിച്ച 55 എന്‍ട്രി കളില്‍ നിന്നാണ് മത്സര യോഗ്യമായ 34 ചിത്രങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഇടം നേടിയത്.

അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മി നിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക. ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ് ജേതാവിന് 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പി വി കെ രാജന്‍ രൂപകല്പന ചെയ്ത ശില്‍പവും സമ്മാനമായി ലഭിക്കും. അഞ്ച് പേര്‍ക്ക് 5000 രൂപയും പ്രശ്‌സ്തി പത്രവും അടങ്ങിയ റണ്ണര്‍ അപ്പ് അവാര്‍ഡുകളും ലഭിക്കും. മൈന്യൂട്ട് വിഭാഗത്തില്‍ ജേ താവിന് 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പി വി കെ രാജന്‍ രൂപകല്പന ചെയ്ത ശില്‍പവും അടങ്ങുന്ന സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് സമ്മാനമായി നല്‍കും.

സെപ്റ്റംബര്‍ 12,13 തിയതികളില്‍ ഒണ്‍ലൈനായി നടത്തുന്ന ഈ മേളയില്‍ ഓരോ ചിത്രങ്ങളു ടെയും പ്രദര്‍ശന ശേഷം ചലച്ചിത്രകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഒപ്പണ്‍ ഫോറത്തില്‍ സംവദിക്കാനുള്ള സൗകര്യം ഇന്‍സൈറ്റ് ഒരുക്കുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി ആണ് മത്സര ചിത്രങ്ങള്‍ വിലയിരുത്തി സമ്മാനങ്ങള്‍ തീരുമാനി ക്കുന്നത്.

മേളയില്‍ മത്സര ചിത്രങ്ങള്‍ക്കു പുറമെ മത്സരേതര വിഭാഗത്തില്‍ ഇന്‍സൈറ്റ് നിര്‍മിച്ച ചിത്രങ്ങ ളും ഏതാനും വിദേശ ച്രത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. വിശദമായ സ്‌ക്രീനിങ് ഷെഡ്യൂള്‍ സെ പ്റ്റംബര്‍ ആദ്യ വാരത്തില്‍ പുറത്തിറക്കും. നിരവധി ചലച്ചിത്ര പ്രതിഭകള്‍ പങ്കെടുക്കുന്ന ഇന്‍ സൈറ്റ് മേളക്ക് നേതൃത്വം നല്‍കുന്നത് കെ ആര്‍ ചെത്തല്ലൂര്‍, കെ ഡി വിന്‍സന്റ്, സി കെ രാമകൃ ഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, കോമളന്‍ കുട്ടി എന്നവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.palakkadinsight.com.സന്ദര്‍ശിക്കുകയോ contact@palakkadinsight എന്ന ഇ മെയിലിലോ ബന്ധപ്പെടണം. ഫോണ്‍- 9446000373

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.