മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 84.88 എന്ന നിരക്കിലേക്കാണ് ഇന്ത്യൻ രൂപ എത്തിയത്. ഇതോടെ ഒരു ഒമാൻ റിയാലിന് 220 രൂപക്ക് മുകളിലെത്തി. ഒരു റിയാലിന് 220 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. വെബ്‌സൈറ്റുകളിൽ 220 രൂപ 30 പൈസ കാണിക്കുന്നുണ്ട്. അവസരം അനുകൂലമാക്കി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും ഒമാനിൽ കൂടിയിട്ടുണ്ട്.
ആഭ്യന്തര മൊത്ത ഉൽപാദനത്തിലെ ഇന്ത്യയുടെ മോശം പ്രകടനം രൂപയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ രൂപക്ക് മാത്രമല്ല ചൈനയുടെ യുവാൻ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികൾ പലതും സമാന തിരിച്ചടി നേരിടുന്നുണ്ട്. ഇതിനിടെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്ത് തുടങ്ങിയതും നിലവിലെ അവസ്ഥക്ക് കാരണമായി വിലയിരുത്തുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.