Breaking News

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം ചെയ്യണം.വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ സ്റ്റിക്കറുകൾ പാടില്ല. വാഹനത്തിന്‍റെ നിറം മാറ്റുന്ന രീതിയിൽ സ്റ്റിക്കറുകൾ ഒട്ടിക്കാനും അനുവാദമില്ല. വാഹനത്തിൽ നടത്തുന്ന അലങ്കാരങ്ങൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല. വാഹനത്തിന് മുകളിൽ കയറി യാത്ര ചെയ്യുന്നതും വാതിലുകൾ തുറന്നിട്ട് യാത്ര ചെയ്യുന്നതും അനുവദനീയമല്ല.
ഗൾഫ് രാജ്യങ്ങളിൽ ദേശീയ ദിനാഘോഷങ്ങളിലെ ഒരു പ്രധാന ആഘോഷ രീതിയാണ് വാഹനങ്ങളുടെ അലങ്കാരം. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് വാഹനങ്ങൾ ആഘോഷങ്ങൾക്കായി അലങ്കരിക്കുന്നത്. ഭരണാധികാരികളുടെ ചിത്രങ്ങൾ, രാജ്യത്തെ പ്രധാന സാംസ്കാരിക അടയാളങ്ങൾ, ദേശീയ പതാക, രാജ്യത്തിന്‍റെ നേട്ടങ്ങൾ എന്നിവയാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ ആക്സസറീസ് വിൽപന നടത്തുന്ന കടകൾക്കും അലങ്കാരപ്പണികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ദേശീയ ദിനം ഒരു കൊയ്ത്തുകാലം കൂടിയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.