കുവൈത്ത് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അല്‍ ജബേര്‍ അല്‍ സബാഹ് പറഞ്ഞു.
ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജോയിന്‍റ് സെക്രട്ടറി അസംഗ്ബ ചുബയുമായി മലേഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് ഹുമൂദ് ഇത് വ്യക്തമാക്കിയത്. ഇന്ത്യന്‍ അധികൃതര്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി എത്രയും വേഗം കരാര്‍ ഒപ്പിടുന്നതിന്‍റെ ആവശ്യകത ഷെയ്ഖ് ഹുമൂദ് വ്യക്തമാക്കി.
ക്വാലാലംപൂരില്‍ നടന്ന ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ കോണ്‍ഫറന്‍സിന്‍റെ (ICAO 2024) വാര്‍ഷിക യോഗത്തിന്‍റെ സമാപന സെഷനിലായിരുന്നു കൂടിക്കാഴ്ച. കുവൈത്ത് എയര്‍ലൈന്‍സ്, ജസീറ എയര്‍വേഴ്‌സ് എന്നീ രണ്ട് കമ്പനികളാണ് കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.