Breaking News

സൗദി ഫുട്​ബാൾ ടീമിന്‍റെ പരിശീലകനായി ഹെർവെ റെനാർഡ് തിരിച്ചെത്തി

റിയാദ്​: സൗദി അറേബ്യയുടെ ദേശീയ ഫുട്​ബാൾ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡ് തിരിച്ചെത്തി. 2022 ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച സൗദി ടീമി​െൻറ കോച്ച് റെനാർഡ് ആയിരുന്നു. ഈ മത്സരത്തി​െൻറ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന സൗദി ടീമിനെ ഇടവേളയിൽ റെനാർഡ് പ്രചോദിപ്പിക്കുന്നത്​ ഊർജം നൽകുന്നതും ലോക ഫുട്​ബാൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച കാഴ്​ചയായിരുന്നു.
ഇറ്റാലിയൻ പരിശീലകൻ റോബെർട്ടോ മാൻസിനിക്ക് പകരക്കാരനായാണ് റെനാർഡി​െൻറ തിരിച്ചുവരവ്. 2025 വരെയുള്ള കരാറാണ് നിലവിൽ സൗദി ഫുട്​ബാൾ ഫെഡറേഷൻ ഒപ്പുവെച്ചിരിക്കുന്നത്. ഇത് 2027 ഏഷ്യാകപ്പ് വരെ നീട്ടാനുള്ള സാധ്യതയും കരാറിലുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ സൗദിയുമായുള്ള കരാർ അവസാനിപ്പിച്ച റെനാർഡ് ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. 2024 ആഗസ്​റ്റിൽ പാരീസ് ഒളിമ്പിക്സിൽ ബ്രസീലിനോട് ഏറ്റുവാങ്ങിയ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷമാണ് റെനാർഡ് ഫ്രഞ്ച് വനിതാ ടീമി​െൻറ പരിശീലക സ്ഥാനം വിട്ടത്.
സൗദി ടീമി​െൻറ നിരാശപ്പെടുത്തുന്ന ഏഷ്യൻ കപ്പ് പ്രകടനവും ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം തുടക്കവും കാരണം ഈ മാസമാണ് പരസ്പര സമ്മതത്തോടെ റോബർട്ടോ മാൻസിനി സൗദി പരിശീലക സ്ഥാനം അവസാനിപ്പിച്ചത്. റെനാർഡി​െൻറ തിരിച്ചുവരവ് സഊദി ഫുട്​ബാൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്​ടിച്ചിട്ടുണ്ട്. അദ്ദേഹത്തി​െൻറ പരിചയസമ്പത്തും തന്ത്രപരമായ മികവും സൗദി ടീമി​െൻറ ഭാവിക്ക് വളരെയധികം പ്രതീക്ഷ നൽകുന്നു. റെനാർഡ് അഫ്രിക്കൻ ഫുട്ബാളിൽ ഒരു പ്രമുഖ പേരാണ്. സാംബിയയെയും ഐവറി കോസ്​റ്റിനെയും അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേട്ടത്തിലെത്തിച്ച പരിശീലകനാണ് അദ്ദേഹം. സൗദി അറേബ്യയെ 2022 ലോകകപ്പിൽ നയിച്ചതിന്​ പുറമേ, അൽ ഹിലാൽ ക്ലബിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.