കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.
പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു.
ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് മാതൃകയാവും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.