Breaking News

50 ലക്ഷം കള്ളപ്പണമല്ല, തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ; വിശദീകരണവുമായി കെ എം ഷാജി

വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ.

കോഴിക്കോട് : വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ.വീട്ടിലുണ്ടായിരുന്ന പണത്തിന്റെ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കും. കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണമെന്ന് വിജിലന്‍സ് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൃത്യമായ രേഖ ഉള്ളതിനാലാണ് പണം മാറ്റാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാര്‍ത്തകള്‍ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. ക്യാമ്പ് ഹൗസില്‍ ഒരു കിടപ്പുമുറിയും ഒരു കട്ടിലുമേയുള്ളൂ. അതിന് താഴെയാണ് പണം സൂക്ഷിച്ചിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നൊക്കെയാണ് ചിലരുടെ പ്രചാരണം. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറന്‍സി മക്കള്‍ ശേഖരിച്ച് വച്ചതാണെന്നും ഷാജി പറഞ്ഞു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ നാലര മണിക്കൂര്‍ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രാവിലെ 10ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്കു ശേഷം 2.30ഓടെയാണ് അവസാനിച്ചത്. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ഡി വൈ എസ് പി. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം തേടിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.