എല്ലാ മനുഷ്യരെയും ഒരുപോലെ കാണുക എന്ന സന്ദേശമാണ് ഓണം നൽകുന്നത്. നമ്മുക്കിടയിൽ സമഭാവന ഉണ്ടാവണം – അങ്ങനെ ആയാൽ ലോകത്തിൽ തന്നെ സമാധാനം ഉണ്ടാകുമെന്നും ഫാ ഡേവിസ് ചിറമേൽ അറിയിച്ചു.
11 ാം തീയതി വെള്ളിയാഴ്ച 5.00 pm മുതൽ സൂം പ്ലാറ്റഫോമിൽ കൂടിയ ഓണാഘോഷപരിപാടികളിൽ റവ ബാബു പി കുലത്താക്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ബ്ലെസി , ചലച്ചിത്ര താരം ശ്രീ പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ ഓണാഘോഷ പരിപാടിക്കു ആശംസ അറിയിച്ചു സംസാരിച്ചു. യുവജനസഖ്യം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ഇടവക സഹ വികാരി റവ ബിജു സി പി, ശ്രീ ആരോൺ അജീഷ് , ശ്രീ അജേഷ് മാത്യു , ശ്രീമതി ഷിനു ദിപിൻ, ശ്രീ ബ്രെറ്റി ചാക്കോ, ശ്രീമതി മീനു മേരി, തുടങ്ങിയവർ സംസാരിച്ചു. ശ്രീ ലിജോ ജോൺ സ്വാഗതവും കൺവീനർ സിസിൻ മത്തായി നന്ദിയും അറിയിച്ചു.
ഓണാഘോഷത്തോട് അനുബന്ധിച്ചു യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും വിവിധ വയോജന മന്ദിരങ്ങളിൽ ഓണസദ്യ ക്രമീകരിച്ചു. കൊല്ലം ജില്ലയിൽ ഉപ്പുകുഴി മിഷൻ ഫീൽഡ്, റാന്നി പ്രതീക്ഷാ ഭവൻ, കൊട്ടാരക്കര കൃപ ഭവൻ, പുതിയകാവ് ശ്രെയസ് , കൊല്ലം പ്രത്യാശ ഭവൻ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഓണസദ്യ ക്രമീകരിച്ചത്. സഖ്യം ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.