Breaking News

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

 

ലഖ്‌നൗ: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കടുത്ത ശിക്ഷ ഇത്തരക്കാര്‍ക്ക് വാങ്ങി നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനുള്ള ഉദാഹരണം യുപിയില്‍ നിന്ന് ഉണ്ടാകുമെന്നും യോഗി പറഞ്ഞു.

“സംസ്ഥാനത്തെ അമ്മ, പെങ്ങന്‍മാരുടേയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് – യോഗി പറഞ്ഞു. യുപിയുടെ അമ്മമാരേയും പെണ്‍മക്കളേയും ഉപദ്രവിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയെങ്കിലും ചെയ്താല്‍, അങ്ങനെ ചെയ്തവരുടെ നാശം ഉറപ്പായിക്കഴിഞ്ഞു. അത് ഭാവിയില്‍ എല്ലാവര്‍ക്കും ഒരു ഉദാഹരണവും മുന്നറിയിപ്പും നല്‍കുന്ന ശിക്ഷയായിരിക്കും. ഇത് ഞങ്ങളുടെ ഉത്തവാദിത്വവും വാഗ്ദാനവുമാണ്” – യോഗി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന്ഇ രയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച്‌ മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.
ഹാത്രാസ് യുവതിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ പൊലീസ് കൊണ്ടുപോയി കത്തിച്ചതും എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് അഞ്ച് ദിവസം വൈകിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളുമെല്ലാം വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ ഹത്രാസില്‍ എത്തിയെങ്കിലും വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.