Kerala

ഗാനന്ധര്‍വന്‍ യേശുദാസിന് ഇന്ന് 81-ാം ജന്മദിനം; 48 വര്‍ഷത്തെ പതിവ് തെറ്റിച്ചു

 

ഗാനന്ധര്‍വന്‍ യേശുദാസിന് ഇന്ന് 81ാം ജന്മദിനം. എന്നാല്‍ പതിവ് തെറ്റിച്ച് ഇക്കുറി പിറന്നാളാഘോഷിക്കാന്‍ യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിലെത്തില്ല. കഴിഞ്ഞ 48 വര്‍ഷമായി മുടങ്ങാതെ തന്റെ പിറന്നാള്‍ കുടുംബ സമേതം, മൂകാംബിയമ്മയുടെ അടുത്താണ് ഭജനയിരുന്ന് കൊണ്ടാടിയിരുന്നത്. എന്നാല്‍ ഇത്തവണ ആ പതിവില്ല. കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദര്‍ശനം മാറ്റിവച്ചത്.

ജനനം

പ്രസിദ്ധ സംഗീത-നാടക നടനായ ശ്രീ അഗസ്റ്റിന്‍ ജോസഫിനും ശ്രീമതി എലിസബത്ത് ജോസഫിനും മൂത്ത മകനായി 1940 ജനുവരി പത്താം തീയതി ജനിച്ചു. അഞ്ചു മക്കളില്‍ മൂത്തവനായിരുന്നു യേശുദാസ്. ഇളയവര്‍ ആന്റപ്പന്‍, മണി, ജയമ്മ, ജസ്റ്റിന്‍ എന്നിവരും.

സംഗീതജീവിതത്തിന്റെ തുടക്കം

സംഗീതത്തോടുള്ള കൊച്ചു മകന്റെ അഭിരുചി നേരത്തെ ശ്രദ്ധിച്ച അഗസ്റ്റിന്‍ ജോസഫ് യേശുദാസിന്റെ ആദ്യ ഗുരുവായി. വെറും എട്ടു വയസ്സുള്ളപ്പോള്‍ ഒരു പ്രാദേശിക സംഗീത മത്സരത്തില്‍ ഒന്നാമനായി ഒരു കപ്പും സ്വര്‍ണ്ണ മെഡലും നേടിയതാണ് യേശുദാസിന് കിട്ടിയ ആദ്യ സമ്മാനം .

1949 ല്‍ ഒന്‍പതു വയസ്സുകാരനായ യേശുദാസ് അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരോടൊപ്പം എറണാകുളത്തെ സെന്റ് ആല്‍ബെര്‍ട്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു ശാസ്ത്രീയ സംഗീത കച്ചേരിയില്‍ പങ്കെടുത്തു സദസ്യരെ അത്ഭുതപ്പെടുത്തി. അതായിരുന്നു അരങ്ങേറ്റം.

സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ 1957 ല്‍ അദ്ദേഹം കര്‍ണാടക സംഗീതത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാമനായിരുന്നു. 1958 ല്‍ സംസ്ഥാന തലത്തിലുള്ള സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സമ്മാനം മലയാളത്തിന്റെ ഭാവഗായകനായിത്തീര്‍ന്ന പി ജയചന്ദ്രനും വായ്പ്പാട്ടിന് ഒന്നാം സമ്മാനം യേശുദാസിനുമാണ് ലഭിച്ചത്. അന്ന് മുതല്‍ പദ്മവിഭൂഷന്‍, പദ്മഭൂഷന്‍, പദ്മശ്രീ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സമ്മാനങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നു.

വിദ്യാഭ്യാസം

1945 ജൂണില്‍ ഫോര്‍ട്ട് കൊച്ചിയിലെ ജോണ് ഡി ബ്രിട്ടോ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. പിന്നീട് പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1958 മാര്‍ച്ചില്‍ ടടഘഇ യില്‍ വിജയം വരിച്ച യേശുദാസ്, തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആര്‍ എല്‍ വി മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്നു പഠിച്ചു. 1960 -ല്‍ മറ്റെല്ലാ വിദ്യാര്‍ഥികളെയും പിന്തള്ളി ഗാനഭൂഷണത്തിനു ഒന്നാം സ്ഥാനത്തു വിജയിച്ചു . സംഗീതത്തില്‍ കാണിച്ച പ്രാഗത്ഭ്യം മുന്‍നിര്‍ത്തി സാധാരണ നാല് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗാനഭൂഷണം കോഴ്‌സ് ഡബിള്‍ പ്രമോഷനോട് കൂടി വെറും മൂന്നു വര്ഷം കൊണ്ട് പൂര്‍ത്തിയാക്കിയാണ് യേശുദാസ് വിജയിച്ചത്. ഈ വര്‍ഷങ്ങളില്‍ അഗസ്റ്റിന്‍ ജോസഫ് രോഗബാധിതനായി. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം തുടര്‍ന്നുള്ള പഠനം യേശുദാസിന് അപ്രാപ്യമായ ഒരു സ്വപ്നമായിരുന്നെങ്കിലും, തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ അച്ഛന്റെ നിര്‍ബന്ധപ്രകാരം ‘സംഗീതഭൂഷണ’ ത്തിനു ചേര്‍ന്നു. മകന്റെ കഴിവില്‍ അച്ഛന് അത്രകണ്ട് വിശ്വാസമായിരുന്നു. പക്ഷെ വിധി അനുകൂലമായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു വര്‍ഷത്തിനകം പഠനം ഇടയ്ക്കുവച്ചു നിര്‍ത്തി തിരിച്ചു വീട്ടില്‍ പോകേണ്ടി വന്നു.

പിന്നണിഗായകന്‍

1960 ല്‍ വൈക്കം ചന്ദ്രനും കെ എസ് ആന്റണിയും യേശുദാസിനോട് ശ്രീ നാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി ചെയ്യുന്ന ഒരു സിനിമയെപ്പറ്റി സംസാരിച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം എം ബി ശ്രീനിവാസനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പുറപ്പെടാന്‍ പറഞ്ഞുള്ള കെ എസ് ആന്റണിയുടെ കമ്പി വന്നു.

മകന്റെ നല്ല വാര്‍ത്ത കേട്ടുണ്ടായ ആവേശത്തില്‍ ഇല്ലവല്ലായ്മകള്‍ മറന്നു അഗസ്റ്റിന്‍ ജോസഫും യേശുദാസിനൊപ്പം തൃശ്ശൂരിനടുത്ത പീച്ചി ഹൌസില്‍ എത്തി. അവിടെ എം ബി ശ്രീനിവാസനെന്ന മഹാസംഗീതജ്ഞന്‍, തന്റെ മുന്‍പില്‍ ഹിന്ദി ഗാനങ്ങളും കര്‍ണാടക ശാസ്ത്രീയ കീര്‍ത്തനങ്ങളും അനായാസം ആലപിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരനെക്കണ്ട് ആശ്ചര്യഭരിതനായി .

അങ്ങനെ 1962 ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍

” ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ‘

എന്ന നാല് വരി ആലപിച്ചു കൊണ്ട് തുടങ്ങിയ ആ ജൈത്ര യാത്ര ഇന്നും അഭംഗുരം തുടരുന്നു. ആ നാല് വരികള്‍ തന്റെ ജീവിതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. വരദാനമായി ലഭിച്ച ശബ്ദസൌകുമാര്യം അദ്ദേഹം കഠിന പ്രയത്‌നവും നിരന്തരമായ പരിശീലനവും കൊണ്ട് ഊതിക്കാച്ചി പൊന്നാക്കി.

മലയാളത്തില്‍ ഇതുവരെ അദ്ദേഹം 5000ലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതത്തിലെ അസ്സമിയ, കാശ്മീരി, കൊങ്കണി എന്നിവ ഒഴിച്ച് മറ്റെല്ലാ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. വിദേശ ഭാഷകളില്‍ ഇംഗ്ലീഷ്, അറബി , റഷ്യന്‍, ലാറ്റിന്‍ ഇവയിലും ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 2001 ല്‍ ”അഹിംസ” എന്ന് പേരുള്ള ഒരു ആല്‍ബം റിക്കാര്‍ഡോ ബാരന്റെ സോളാര്‍വിന്‍ഡ് മ്യൂസിക്കിനു വേണ്ടി നിര്‍മ്മിച്ചു പുറത്തിറക്കി. ഈ ആല്‍ബത്തില്‍ യേശുദാസ് സംസ്‌കൃതം, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവിധ സംഗീത ശൈലികളില്‍ ആലപിച്ചു.

കുടുംബജീവിതം

1970 ഫെബ്രുവരി ഒന്നാം തീയതി, മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തു വന്നു താമസമാക്കിയ വലിയവീട്ടില്‍ കുരിയന്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും പുത്രി പ്രഭയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം കൊച്ചിയിലെ സാന്റാ ക്രൂസ് കത്തീഡ്രലില്‍ വച്ച് നടന്നു. ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ക്ക് ജനിച്ച മൂന്നു ആണ്‍ മക്കള്‍ക്ക് വിനോദ്, വിജയ്, വിശാല്‍ എന്ന് പേരിട്ടു. ഇപ്പോള്‍ അമേയ എന്ന് ഒരു ഓമന കൊച്ചുമകളും അദ്ദേഹത്തിനുണ്ട് . മൂന്നു മക്കളില്‍ വിജയ് മാത്രമാണ് അച്ഛന്‍ തെളിയിച്ച സംഗീതത്തിന്റെ പാത പിന്‍തുടര്‍ന്നത് .

ജീവിതയാത്രയില്‍ പല പല പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടും സ്വന്തം കഴിവുകളില്‍ ഉള്ള പൂര്‍ണ്ണ ആത്മവിശ്വാസം കൈവിടാതെ, അച്ഛന്‍ ഏല്‍പ്പിച്ചു പോയ ചുമതലകള്‍ എല്ലാം ഏറ്റെടുത്തു സ്തുത്യര്‍ഹമായി നിര്‍വഹിച്ചതില്‍ അദ്ദേഹത്തിനു അഭിമാനിക്കാം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.