കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ അമേരിക്കന്‍ മലയാളി വിന്‍സെന്റ് സേവ്യറിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക കണ്ടത് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ മാന്യമായ സമരത്തിനാണ് പോയതതെന്നും അക്രമിക്കാനല്ലെന്നും വിന്‍സന്റ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാം ട്രംപിന് പിന്തുണയുമായി റാലിയില്‍ അണിനിരന്നിരുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല വിയ്റ്റ്‌നാം, കൊറിയന്‍ പൗരന്‍മാരും അവരുടെ ദേശീയപതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നും സേവ്യര്‍ വ്യക്തമാക്കി. അമ്പതോളം പേരാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു.
അതേസമയം, വാഷിങ്ടണ്‍ കാലാപത്തില്‍ അഞ്ചുപേര്‍ മരിച്ചു. അമേരിക്കന്‍ പാര്‍ലമെന്റില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കലാപ ഭൂമിയായത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. യൂട്യൂബില്‍ നിന്ന് ട്രംപിന്റെ വീഡിയോകള്‍ നീക്കം ചെയ്തു. 12 മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ലോക നേതാക്കള്‍ സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലെ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. രാജ്യത്ത് കലാപം കൊണ്ടുവരാന്‍ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമാനമാണെന്നും കരടുപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.