Kerala

പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുമോ?

കെ.അരവിന്ദ്‌

പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌. എന്നാല്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക്‌ സം അഷ്വേര്‍ഡ്‌ ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാകാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ്‌ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്‌. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കുമോ?

പോളിസി എടുത്തതിനു ശേഷമുള്ള കാലയളവ്‌ അനുസരിച്ചാണ്‌ ആത്മഹത്യക്ക്‌ കവറേജ്‌ നല്‍കുന്നതു സംബന്ധിച്ച്‌ ഇന്‍ഷുറന്‍സ്‌ കമ്പനി തീരുമാനമെടുക്കുന്നത്‌. സാധാരണ നിലയില്‍ പോളിസി എടുത്തതിനു ശേഷം 12 മാസങ്ങള്‍ കഴിഞ്ഞാണ്‌ ആത്മഹത്യ നടക്കുന്നതെങ്കില്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുന്നതാണ്‌. അതേ സമയം ആത്മഹത്യക്ക്‌ കവറേജ്‌ സംബന്ധിച്ച്‌ പോളിസി രേഖയില്‍ എന്താണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.

പോളിസി എടുത്ത്‌ 12 മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ സം അഷ്വേര്‍ഡ്‌ തുക ലഭിക്കില്ല എന്ന വ്യവസ്ഥ വെച്ചിരിക്കുന്നത്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ റിസ്‌ക്‌ ഒഴിവാക്കാനാണ്‌. കനത്ത കടബാധ്യത പോലുള്ള പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുന്ന ഒരാള്‍ പോളിസി എടുത്ത്‌ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നതു പോലുള്ള സാഹചര്യങ്ങളു ണ്ടായാല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ വരാവുന്ന ബാധ്യത ഒഴിവാക്കാനാണ്‌ ഇത്‌.

2014ന്‌ ശേഷം വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതുവരെ അടച്ച പ്രീമിയത്തിന്റെ 80 ശതമാനമോ സറണ്ടര്‍ വാല്യുവോ ഏതാണോ ഉയര്‍ന്ന തുക അത്‌ നോമിനിക്ക്‌ നല്‍കുമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതേ സമയം 2014ന്‌ മുമ്പ്‌ വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഒരു തുകയും ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പോളിസികളില്‍ ഫണ്ട്‌ വാല്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ നല്‍കുന്ന തുകയെത്രയെന്ന്‌ തീരുമാനിക്കുക.

മിക്കവാറും എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികളിലും 12 മാസത്തിനു ശേഷം ആത്മഹത്യയ്‌ക്ക്‌ കവറേജ്‌ ലഭ്യമാണ്‌. ടേം ഇന്‍ഷുറന്‍സ്‌, യുലിപ്‌, എന്‍ഡോവ്‌മെന്റ്‌ പോളിസികള്‍ തുടങ്ങിയ വിവിധ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്ക്‌ ഇത്‌ ബാധകമാണ്‌.

ഒരു തവണ `ലാപ്‌സ്‌’ ആയ പോളിസി വീണ്ടും ആവശ്യമായ പ്രീമിയം തുക അടച്ച്‌ സജീവമാക്കുകയാണെങ്കില്‍ 12 മാസം സംബന്ധിച്ച ചട്ടം ബാധകമാണ്‌. അതായത്‌ ലാപ്‌സ്‌ ആയ പോളിസി വീണ്ടും സജീവമാക്കിയതിനു ശേഷം 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ കവറേജ്‌ ലഭ്യമാകില്ല. പോളിസി ഉടമ എന്തെങ്കിലും തെറ്റായ വിവരം പോളിസി എടുക്കുന്ന സമയത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ ക്ലെയിം റദ്ദാക്കപ്പെടുന്നതിന്‌ കാരണമാകാം.

ചില കമ്പനികള്‍ ജീവനക്കാര്‍ക്ക്‌ ഗ്രൂപ്പ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ നല്‍കാറുണ്ട്‌. ഗ്രൂപ്പ്‌ ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ആത്മഹത്യയ്‌ക്ക്‌ കവറേജ്‌ ലഭിക്കില്ല. കാരണം ഇത്തരം പോളിസികളുടെ കാലയളവ്‌ ഒരു വര്‍ഷമാണ്‌. പോളിസിയെടുത്ത്‌ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ ആത്മഹത്യക്ക്‌ പരിരക്ഷ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഇത്തരം പോളിസികളില്‍ കവറേജ്‌ ലഭ്യമാകില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.