Web Desk
ജനീവ: കൊറോണ വൈറസ് ഉത്ഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തയാഴ്ച്ച സംഘം ചൈന സന്ദര്‍ശിക്കും. വൈറസ് മൃഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
വൈറസിന്‍റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം വീഡിയോ കൂടിക്കാഴ്ചയ്ക്കിടയിൽ പറഞ്ഞു. വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നുള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞാല്‍ കൊറോണയെ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘത്തിന്‍റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വൈറസ് മനുഷ്യരില്‍ എത്തിയത് മൃഗങ്ങളില്‍ നിന്നായിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും അനുമാനം. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി കോവിഡ്-19 പൊട്ടി പുറപ്പെട്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.