Business

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?

കെ.അരവിന്ദ്

പല ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കുന്ന രേഖയാണ് പാന്‍ കാര്‍ഡ്. വാലറ്റില്‍ വെക്കാനുള്ള സൗകര്യവുമുണ്ട്. വാലറ്റ് ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാല്‍ പാന്‍ പോലുള്ള രേഖകളും നഷ്ടപ്പെടുന്ന സ്ഥിതി അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അതേസമയം പാന്‍കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാട് വരികയോ ചെയ്താല്‍ എളുപ്പത്തില്‍ അതിന്റെ റീപ്രിന്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ സാധിക്കും.

യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍-ടിഐഎന്‍ എന്നീ ഏജന്‍സികള്‍ വഴിയാണ് പാന്‍കാര്‍ഡ് വിതരണം ചെയ്യുന്നത്. പാന്‍കാര്‍ഡ് പുറപ്പെടുവിച്ച ഏജന്‍സിയെ സമീപിച്ചാല്‍ അതിന്റെ റീപ്രിന്റ് ലഭ്യമാകും. യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയാണ് റീപ്രിന്റിന് അപേക്ഷിക്കേണ്ടത്. കാര്‍ഡ് പുറപ്പെടുവിച്ച ഏജന്‍സിയുടെ പോര്‍ട്ടലില്‍ ചെന്ന് ‘റീപ്രിന്റ് പാന്‍കാര്‍ഡ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍ കിയതിനുശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നിങ്ങളുടെ മേല്‍വിലാസത്തില്‍ ലഭ്യമാകും.

ഇന്ത്യയിലുള്ള ഏത് വിലാസത്തിലും പാന്‍കാര്‍ഡിന്റെ കോപ്പി അയച്ചുതരുന്നതിന് ഇരു ഏജന്‍സികളും 50 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യക്ക് പുറത്താണെങ്കില്‍ 959 രൂപയാണ് ഫീസ്. ആദായ നികുതി വകുപ്പിന്റെ രേഖകളില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസത്തില്‍ മാത്രമേ പാന്‍കാര്‍ഡ് അയച്ചു തരികയുള്ളൂ.

ഭേദഗതി ചെയ്ത ആദായ നികുതി ചട്ടം അനുസരിച്ച് പാന്‍കാര്‍ഡിന്റെ കടലാസ് രൂപത്തിലുള്ള പകര്‍പ്പ് കൈവശം വെക്കേണ്ട ആവശ്യമില്ല. യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍-ടിഐഎന്‍ എന്നീ ഏജന്‍സികള്‍ ഇ-പാന്‍ നല്‍കുന്നുണ്ട്.

ഇവ ഇഷ്യു ചെയ്ത പാനിന്റെ പിഡിഎഫ് ഫയല്‍ കടലാസ് രൂപത്തിലുള്ള പകര്‍പ്പിന് തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. അതായത് ഏതെങ്കിലും ആവശ്യത്തിന് തിരിച്ചറിയല്‍ കാര്‍ഡായി പാന്‍ കാര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ പിഡിഎഫ് ഫയല്‍ കാണിച്ചാല്‍ മതിയാകും.

റീപ്രിന്റിന് അപേക്ഷ നല്‍കുമ്പോള്‍ പാന്‍ കാര്‍ഡ് നമ്പരും ജനന തീയതിയും രേഖപ്പെടുത്തിയിരിക്കണം. എന്‍എസ്ഡിഎല്‍ ആധാര്‍ നമ്പര്‍ കൂടി ആവശ്യപ്പെടാറുണ്ട്. ആധാര്‍ നമ്പര്‍ പാനുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമായതിനാലാണ് എന്‍എസ്ഡിഎല്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നത്.

ആധാര്‍, പാന്‍ നമ്പറുകള്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി സാധിക്കും.https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html എന്ന ലിങ്കിലേക്ക് പോയാല്‍ ആധാര്‍ നമ്പറും പാന്‍ നമ്പറും ബന്ധിപ്പിക്കാം.

മേല്‍പ്പറഞ്ഞ ലിങ്കില്‍ ചെന്ന് വ്യക്തികള്‍ ആധാര്‍, പാന്‍ നമ്പറുകളും ആധാര്‍ കാര്‍ഡിലുള്ള പേരും വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. ആധാര്‍ കാര്‍ഡുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന യുഐഡിഎഐയില്‍ നിന്നും അനുമതി ലഭിക്കുന്നതോടെ ബന്ധിപ്പിക്കല്‍ പൂര്‍ണമാകും.

ആധാറിലെയും പാനിലെയും പേരുകള്‍ തമ്മില്‍ നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും ബന്ധിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ആധാര്‍ ഒടിപി (വണ്‍ ടൈം പാസ് വേര്‍ഡ്) രേഖപ്പെടുത്തിയാല്‍ സുഗമമായി നമ്പറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാം. വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ വിലാസത്തിലേക്കുമാകും ഒടിപി അയക്കുക. അതേസമയം ആധാറിലെയും പാനിലെയും പേരുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ആധാര്‍ അല്ലെങ്കില്‍ പാന്‍ ഡാറ്റാ ബേസില്‍ മാറ്റം വരുത്തേണ്ടി വരും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.