Breaking News

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടുത്തം. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്‍റ്‌സ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കമ്പനിയില്‍ നിന്ന് വന്‍ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാവുകയും പിന്നീട് തീ പടരുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.

നാല് മണിക്കൂര്‍ കൊണ്ടാണ് അഗ്നിശമന സേന തീ അണച്ചത്. അപകട സമയത്ത് നാല് തൊഴിലാളികള്‍ പ്ലാന്‍റിനകത്തുണ്ടായിരുന്നു. അതില്‍ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗജുവാകയിലുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാന്‍റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കളക്ടര്‍ വി . വിനയചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിശാഖപട്ടണത്തുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.