Kerala

വെർച്വൽ രം​ഗത്ത് പുതു തരം​ഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

 

കൊച്ചി; കോവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജന പിൻതുന്തണ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 6000 ത്തിലധികം ഡെലി​ഗേറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെർച്വൽ എഡിഷന് തുടക്കമായി. സംസ്ഥാന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകൾ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാ​ഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ​ഗവർണർ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. കോവി‍ഡ് കാലത്ത് എല്ലാവരുടേയു ജീവിതം ഇന്റർനെറ്റിലേക്ക് മാറി. അതിനാൽ ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോൾ ഓരോരുത്തരും ജാ​ഗ്രത പുലർത്തേണ്ടതുണ്ടെന്നും ​ഗവർണർ ഓർമ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യു​ഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്.ആർ. എച്ച്. പ്രിൻസ് മൈക്കിൽ ഡി യു​ഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർ നെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുപ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിം​ഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുളള നടപടികൾ സ്വീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് വേണ്ടി കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷ കോൺഫറൻസിന്റെ പ്രാധാന്യം വലുതാണെന്ന് പറഞ്ഞ സംസ്ഥാന പോലീസ് മേധാവിയും, ഓർ​ഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചടങ്ങിൽ മുഖ്യാതിഥികളെ സ്വാ​ഗതവും ചെയ്തു. എഡിജിപിയും, സൈബർ ഡോം നോഡൽ ഓഫീസറും ഓർ​ഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് രണ്ട് ദിവസം നീളുന്ന കോൺഫറൻസിനെ കുറിച്ചുള്ള ആമുഖ പ്രസം​ഗം നടത്തി.

4 മില്ല്യൺ ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്ത് തന്നെ വലിയ കോൺഫറൻസായി കൊക്കൂൺ മാറിയെന്ന് മനോജ് എബ്രഹാം പറഞ്ഞു. സൈബർ ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും വർധിച്ച് വരുകയാണെന്നും അ​ദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്ത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.

സൈബർ ക്രിമിനലുകൾ ഇന്റർനെറ്റിനെ വലിയ രീതിയിൽ ദുരുപയോ​ഗം ചെയ്യു വരുന്നു. ഇത്തരത്തിലുളള അക്രമങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം കോൺഫറൻസിന്റെ ലക്ഷ്യമെന്നും എഡിജിപി പറഞ്ഞു. ഇസ്ര പ്രതിനിധി ജോബി ജോയി ചടങ്ങിൽ നന്ദി അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.