ന്യൂഡല്‍ഹി: പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ‘പ്രശസ്ത വയലിനിസ്റ്റ് ശ്രീ. ടി.എന്‍ കൃഷ്ണന്റെ നിര്യാണം സംഗീത ലോകത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള വികാരങ്ങളും ഇഴകളും അദ്ദേഹം തന്റെ സൃഷ്ടികളില്‍ മനോഹരമായി സ്വാംശീകരിച്ചു. യുവ സംഗീതജ്ഞര്‍ക്ക് അദ്ദേഹം മികച്ച ഒരു മാര്‍ഗദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനങ്ങള്‍’- പ്രധാനമന്ത്രി പറഞ്ഞു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വയലിനിസ്റ്റും പത്മഭൂഷണ്‍ ജേതാവുമായി പ്രൊഫ. ടി.എന്‍ കൃഷ്ണന്‍ (92)അന്തരിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി ഇരുപതിനായിരത്തിലധികം കച്ചേരികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാക്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്‌മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വയലിന്‍ വായിച്ചിട്ടുണ്ട്. കേന്ദ്രസംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.