നടനായും സംവിധായകനായും എഴുത്തുകാരനായും മലയാള സിനിമയുടെ വെള്ളി വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിന്ന വേണു നാഗവള്ളിയുടെ ഓർമ്മ ദിനമാണിന്ന്. സങ്കടത്തിന്റെ കടൽ പുറത്തും ശരീര ഭാഷയിലും , തമാശയുടെ- ശുദ്ധമായ നർമ്മഭാവങ്ങളുടെ ഉൾക്കടൽ അകത്തും കൊണ്ട് നടന്നിരുന്ന പ്രിയങ്കരനായ ഈ മനുഷ്യൻ കടന്ന് പോയിട്ടിന്നു ഒരു ദശകം തികയുന്നു.
വേണു നാഗവള്ളി പ്രശസ്തനാടകകൃത്തും സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും ശ്രീമതി രാജമ്മയുടെയും മകനാണ്. ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തി.
1978ൽ പുറത്തിറങ്ങിയ “ഈ ഗാനം മറക്കുമോ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ രചിച്ചത്. പിന്നീട് 1986ൽ ആത്മകഥാംശമുള്ള “സുഖമോ ദേവി” എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു കൂടാതെ ആദ്യമായി സംവിധായകന്റെ മേലങ്കി കൂടി വേണു നാഗവള്ളി അണിഞ്ഞു. മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. സർവകലാശാല, കളിപ്പാട്ടം, ലാൽ സലാം, ആയിരപ്പറ, എയ് ഓട്ടോ, സ്വാഗതം, രക്തസാക്ഷികൾ സിന്ദാബാദ്, അഗ്നിദേവൻ, കിഴക്കുണരും പക്ഷി തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ സംവിധായകനായി വേണു നാഗവള്ളി മലയാള സിനിമയുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്നു.
നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്വാതിതിരുനാൾ എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.
ദീർഘകാലം കരൾസംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളിയുടെ അന്ത്യം 2010 സെപ്റ്റമ്പർ ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സംഭവിച്ചത്.
ഉൾക്കടലിന്റെ നായകന്, കിലുക്കത്തിന്റെ കഥാകാരന്, ലാൽ സലാമിന്റെ സംവിധായകന് ഓർമ്മകളുടെ ഒരു പിടി പനിനീർപ്പൂക്കൾ……
അജു തോമസ് പണിക്കർ
കടപ്പാട് : M3db
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.