സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി.തിലോത്തമൻ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഓൺലൈനായി രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് കമ്പനികളെക്കുറിച്ച് മനസിലാക്കാനുള്ള സുതാര്യ സംവിധാനമായിരിക്കും പോർട്ടലെന്ന് മന്ത്രി പറഞ്ഞു.
കമ്പനികളെ നിരീക്ഷിക്കാൻ സാധിക്കുന്നതിലുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും തട്ടിപ്പ് തടയാനും സാധിക്കും. മൾട്ടി ലെവൽ മർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മേഖലയുടെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് കമ്പനികളെ സംബന്ധിച്ച ഡാറ്റാ ശേഖരണത്തിനും നിരീക്ഷണത്തിനുമായി രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയത്.
മൾട്ടി ലെവൽ മർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മേഖലയുടെ നിരീക്ഷണത്തിനായി പോലീസ്, ധനകാര്യം, നിയമം, ഉപഭോക്തൃകാര്യം, കേന്ദ്ര സംസ്ഥാന ജി എസ് റ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സ്ഥിരം നിരീക്ഷണ സമിതിയും നിലവിൽ വന്നു. ഉപഭോക്തൃത സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പോർട്ടൽ സഹായകമാകും. ചടങ്ങിൽ ഭക്ഷ്യ സെക്രട്ടറി പി.വേണുഗോപാൽ, ഡയറക്ടർ ഹരിത വി.കുമാർ, ഡോ. ജോസഫ് തോമസ് തൂങ്കുഴി, റേഷനിംഗ് കൺട്രോളർ കെ.റസിയ എന്നിവർ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.