Kerala

വേണാട് എക്‌സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റയില്‍വേ

 

ഉച്ച കഴിഞ്ഞ് 15.50 ന് അങ്കമാലി എത്തുന്ന വേണാട് എക്‌സ്പ്രസ്, അവിടെ നിന്നും വെറും 9 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആലുവയില്‍ എത്തുന്നത് 16.20 ന്. വേണാടിനെ അങ്കമാലിയ്ക്കും എറണാകുളത്തിനും ഇടയിലെ ഏതെങ്കിലും സ്റ്റേഷനില്‍ പിടിച്ചിട്ട് പിന്നാലെ വരുന്ന 3 ദീര്‍ഘ ദൂര ട്രെയിനുകളെ കയറ്റി വിടാന്‍ വേണ്ടി ആണ് ഈ ടൈം ടേബിള്‍. ആലുവ യില്‍ നിന്നും (16.20) 20 കിലോമീറ്റര്‍ മാത്രം ഉള്ള എറണാകുളം സൗത്തില്‍ എത്താന്‍ വേണാടിന് 55 മിനിറ്റ് ആണ് കൊടുത്തിരിക്കുന്നത്(17.15). ഇത് എന്‍ജിന്‍ മാറ്റാന്‍ അല്ല, ഓടിയെത്താന്‍ മാത്രമുള്ള സമയം ആണ്.

കേരള എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ -എറണാകുളം ഇന്റര്‍, കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ വണ്ടികള്‍ക്കും മുന്‍പ് തൃശൂര്‍ സ്റ്റേഷന്‍ വിടുന്ന വേണാട് ഈ ട്രെയിനുകള്‍ക്ക് ശേഷം മാത്രമേ എറണാകുളം എത്തുകയുള്ളൂ.വീക്കിലി ട്രെയിനിന് വേണ്ടി പിടിക്കുന്നത് ഇതിനു പുറമെ ആണ്.

ഷൊര്‍ണൂര്‍ നിന്നോ, എറണാകുളം നിന്നോ പുറപ്പെടുന്ന സമയത്തില്‍ ഒരു മാറ്റവും വരുത്താതെ വഴി നീളെ ഈ ട്രെയിന്‍ പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാര്‍ക്കും റെയില്‍വേക്കും എന്ത് ഗുണം ആണ് ഉണ്ടാവുന്നത്? രാത്രി 30 മിനിട്ട് വൈകി 10.35 ന് ആണ് പുതിയ ടൈംടേബിള്‍ അനുസരിച്ച് തിരുവനന്തപുരം എത്തുന്നത്. ( 327 കിലോമീറ്റര്‍ ഓടാന്‍ 8 മണിക്കൂര്‍)

ഷൊര്‍ണൂര്‍ നിന്നും വേണാട് പുറപ്പെടുന്നത് 14.30 എന്ന സമയത്തില്‍ നിന്നും 15.00 മണി ആക്കുക ആണെങ്കില്‍ തൃശൂര്‍ നിന്നുള്ള ഒരുപാട് ദിവസേന യാത്രക്കാര്‍ക്കും വേണാട് ഉപകാരപ്പെടും. ഇപ്പോഴുള്ള അതേ സമയത്തില്‍ എറണാകുളം എത്തുകയും ചെയ്യാം. അവിടെ നിന്നും കൃത്യം 17.25 ന് പുറപ്പെടുകയും ചെയ്യാം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.