India

വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

 

നയപ്രഖ്യാപന പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന വരികളാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് പ്രചോദനമായെന്ന് രാഷ്ട്രപതി പറഞ്ഞു. സമയോചിതമായ തീരുമാനങ്ങള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. ദരിദ്രര്‍ക്ക് നിസാര തുകയ്ക്ക് മരുന്ന് എത്തിച്ചുനല്‍കാന്‍ കഴിഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവില ഉയര്‍ത്തി. ചെറുകിട ഇടത്തകരം സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും താങ്ങുവില ഇപ്പോള്‍ റെക്കോര്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ റിപ്പബ്ലിക്ദിനാഘോഷത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. അതേസമയം കര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.