India

വി.ജെ ചിത്രയുടെ മരണം: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

 

തമിഴ് സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ചിത്രയുടെ അമ്മയും ഹേംനാഥും നല്‍കിയ മാനസിക സമര്‍ദ്ദമാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ദിവസം അമ്മ വിജയയെ രണ്ട് മണിക്കൂറിലേറെ പോലീസ് ചെയ്തിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്.

കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നസ്രത്ത്‌പെട്ടിലെ ആഢംബര ഹോട്ടലില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് പോലീസ് അന്ന് തന്നെ വിലയിരുത്തിയിരുന്നു. മരണ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനും മുന്‍പും ഇത്തരം കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും അമ്മ വിവാഹം ഉപേക്ഷിക്കാന്‍ പറഞ്ഞതും നടിയെ സമര്‍ദത്തിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.