Web Desk
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരെ യുഎസ് സുപ്രീംകോടതി. അമേരിക്കയിലെ ഡ്രീമേഴ്സിനെ രാജ്യത്ത് നിന്നും നാടുകടത്താനുളള ട്രംപിന്‍റെ ശ്രമമാണ് കോടതി തള്ളിയത്. അമേരിക്കയില്‍ നിയമപരമായി ഇമിഗ്രേഷന്‍ പദവിയില്ലാത്ത കുടിയേറ്റക്കാരാണ് ഡ്രീമേഴ്സ് എന്നറിയപ്പെടുന്നത്. ഇമിഗ്രേഷന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച കുട്ടികളും 650,000 ത്തോളം കുടിയേറ്റക്കാരും ഉള്‍പ്പെടുന്നതാണ് ഡ്രീമേഴ്സ്. കൂടാതെ രണ്ട് വര്‍ഷത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യുന്നതിനുമായി കുടിയേറ്റക്കാര്‍ക്ക് നിയമപരമല്ലാത്ത ഇമിഗ്രേഷന്‍ പുതുക്കുന്നതിനായി ഡിഎസിഎ പോളിസിയിലൂടെ കോടതി അനുമതി നല്‍കി. എന്നാല്‍ ഈ അനുമതി പൗരത്വത്തിലേക്കുളള പാത തെളിയിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കുടിയേറ്റക്കാര്‍ക്കായി 2012 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബെറാക് ഒബാമയാണ് ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചെെല്‍ഡ്ഹുഡ് അറെെവല്‍സ് ( ഡിഎസിഎ ) പോളിസി കൊണ്ടു വന്നത്. ഡിഎസിഎ പോളിസി റദ്ദാക്കാനുളള ട്രംപിന്‍റെ നീക്കം നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) 2017 സെപ്റ്റംബറിൽ പോളിസി അവസാനിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് ശക്തമായ പ്രിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ ഏകപക്ഷീയമായ നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്നായിരുന്നു ജസ്റ്റിസ്മാരില്‍ അഞ്ചില്‍ നാലുപേരുടെയും അഭിപ്രായം.അമേരിക്കുടെ വിവിധ ഭാഗങ്ങളില്‍ പ്രസിഡന്‍റിനെതിരായ പ്രക്ഷോഭങ്ങളും നടക്കുകയാണ്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.