Breaking News

യെമനിലെ വെടിനിര്‍ത്തല്‍, ഒമാന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് യുഎന്‍

യെമന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് യുഎന്‍

സ്‌കത്ത് : യെമനിലെ സംഘര്‍ഷങ്ങള്‍ക്ക് റമദാന്‍ കാലത്ത് തന്നെ അയവു വരുത്താന്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയുടെ അഭിനന്ദനം.

ഒമാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബര്‍ഗാണ് സുല്‍ത്താനേറ്റിന്റെ സമാധാന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദുമായി കൂടിക്കാഴ്ച നടത്തിയ യുഎന്‍ പ്രതിനിധി യെമന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും യെമനില്‍ ശ്വാശത സമാധാനം നിലനില്‍ക്കാനുമുള്ള നടപടികളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

യെമനിലെ മനുഷ്യാവകാശ കാര്യങ്ങളുടെ കോര്‍ഡിനേറ്റര്‍ ഡേവിഡ് ഗ്രീസ്ലി, ഐക്യരാഷ്ട്ര സഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ മുഹമദ് ബിന്‍ അവദ് അല്‍ ഹസന്‍ എന്നിവരുായി ഹമദ് ബിന്‍ ഹമൂദ് ചര്‍ച്ചകള്‍ നടത്തി.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.