Web Desk
U P മുഖ്യമന്ത്രിയും BJP നേതാവുമായ യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയും വീഡിയോയും BJP യും സംഘ പരിവാറും ദേശീയതലത്തിൽ പ്രചാരണത്തിനായി ഏറ്റെടുത്തതോടെ AlCC യും പ്രതിസന്ധിയിലായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള സർക്കാരിനെ വിമർശിക്കാനാണ് ആദിത്യനാഥിനെ ഉമ്മൻ ചാണ്ടി വാനോളം പുകഴ്ത്തിയത്.
പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന UP യിൽ ഈ വിഷയത്തിൽ കോൺഗ്രസ് സമരത്തിലാണ്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി UP സർക്കാരിനെതിരെ പരസ്യമായി രംഗത്തു നിൽക്കേ ഉമ്മൻ ചാണ്ടിയുടെ ആദിത്യനാഥ് സ്തുതി കോൺഗ്രസ് ദേശീയ നേതൃത്വത്തിനും തിരിച്ചടിയായി.ഉമ്മൻ ചാണ്ടിക്കെതിരെ കേരളത്തിലെ ഒരു വിഭാഗം AICC യെ സമീപിക്കുമെന്നും സൂചനയുണ്ട്.
മന്ത്രി KK ശൈലജ ക്കെതിരെ മോശം പരാമർശം നടത്തി KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയേയും മുന്നണിയേയും പ്രതിന്ധിയിലാക്കിയിരുന്നു. തൊട്ടുപിന്നാലെയുള്ള ഉമ്മൻ ചാണ്ടിയുടെ
വിവാദ പ്രസ്താവന കോൺഗ്രസിനേയും UDF നേയും കൂടുതൽ പ്രതിസന്ധിയിലാക്കി. ലീഗിന്‍റെയടക്കം പ്രതികരണം വരാനിരിക്കുന്നതേയുള്ളു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.