News

യു.എ.ഇ യില്‍ ബുധനാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

Web Desk

യുഎഇയില്‍ ജൂലൈ ഒന്ന് മുതല്‍ മസ്ജിദുകളും, മറ്റു ആരാധനാലയങ്ങളും തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് 30 ശതമാനം പേരെ ഉള്‍ക്കൊണ്ടായിരിക്കും മസ്ജിദുകള്‍ നമസ്‌കാരത്തിന് തുറന്നു കൊടുക്കുകയെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ ജുമുഅ നമസ്‌കാരം പള്ളികളില്‍ ഉടന്‍ ഉണ്ടാവില്ല. ഇമാമുമാര്‍ക്കും, മസ്ജിദ് ജീവനക്കാര്‍ക്കും യു.എ.ഇ ആരോഗ്യ വിഭാഗം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കും.അതേസമയം, മുഴുവന്‍ പള്ളികളും സാധാരണ നമസ്‌കാരത്തിന് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലെ നമസ്‌കാര ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കും.

നിര്‍ദ്ദേശങ്ങള്‍:

1.പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും 3 മീറ്റര്‍ വിട്ടു നില്‍ക്കണം.
2 മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
3.ഹസ്തദാനം ഒഴിവാക്കണം.
4.വുളുഅ് വീട്ടില്‍ നിന്ന് ചെയ്യണം.
5.വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സ്വന്തം കോപ്പികള്‍ കൊണ്ടുവരണം.
6.അല്‍ ഹോസ്ന്‍ ട്രേസിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം.
7.12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും പ്രവേശനമില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.