ദുബായ്: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായില്‍ ഉദ്ഘാടനം ചെയ്തു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ഇന്നവേഷന്‍ സെന്ററും ഇതോടൊപ്പം തുറന്നു.
50 ശതകോടി ദിര്‍ഹം ചെലവാണ് സോളാര്‍ പാര്‍ക്കിന് പ്രതീക്ഷിക്കുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ പുതിയ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വേദിയൊരുക്കുന്നതാണ് ഇന്നവേഷന്‍ സെന്റര്‍. മൂന്നാം ഘട്ടത്തില്‍ 800 മെഗാവാട്ട് സൗരോര്‍ജം കൂടി ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കും. നാലാംഘട്ട നിര്‍മാണവും സോളാര്‍ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. 950 മെഗാവാട്ടാണ് നാലാംഘട്ടത്തിന്റെ ശേഷി. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാലാംഘട്ടം. ലോകത്തിലെ ഏറ്റവും വലിയ സോളാല്‍ പവര്‍ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഉയരം. 2030 ഓടെ 5000 മെഗാവാട്ട് സൗരോര്‍ജമാണ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കില്‍നിന്ന് ലക്ഷ്യമിടുന്നത്.
നാലാംഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് സൗരോര്‍ജ പാര്‍ക് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വരുന്ന 30 വര്‍ഷത്തിനുള്ളില്‍ 75% ശുദ്ധമായ വൈദ്യുതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ എനര്‍ജി പദ്ധതിയായി ഇത് മാറും. ഇതുവഴി 270,000 വീടുകള്‍ക്ക് 5,000 മെഗാ വാട് ശുദ്ധ വൈദ്യുതി ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.