News

കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

Web Desk

ലോകത്ത് ആദ്യമായി നിര്‍ജ്ജീവമാക്കിയ കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ. അബുദാബിയും ബീജിങ്ങും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ് ചടങ്ങിനെ തുടര്‍ന്നാണ് എമിറേറ്റിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെ് ക്ലിനിക്കല്‍ സഹകരണ കരാറില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിനോഫാറം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും (സിഎന്‍ബിജി) അബുദാബി ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42 (ജി 42) ഉം തമ്മില്‍ ഒപ്പിട്ടു. യുഎഇയിലെ ക്ലിനിക്കല്‍ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി ആരോഗ്യവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ജി 42 നേതൃത്വം നല്‍കും.

യുഎഇയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ്, അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ്, യുഎഇയിലെ ചൈനീസ് അംബാസഡര്‍ നി ജിയാന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രൂയി, ആരോഗ്യവകുപ്പിന്‍റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍കാബി എന്നിവര്‍ പങ്കെടുത്തു. പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും, നയങ്ങള്‍ വികസിപ്പിക്കുന്നതിനും കൂടാതെ കര്‍ശനമായ ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി ഗവണ്‍മെന്‍റെും സ്വകാര്യമേഖലയും മുന്‍പത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കോവിഡിന്‍റെ ഭീഷണിയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനുമായി സംയുക്ത സഹകരണത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രതിജ്ഞാബദ്ധരായ ലോക രാജ്യങ്ങള്‍, നൂതന സ്ഥാപനങ്ങള്‍, പ്രതിഭാധനരായ വ്യക്തികള്‍ എന്നിവരുടെ എല്ലാ സംഭാവനകളെയും യു.എ.ഇ സ്വാഗതം ചെയ്യുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു.

ഗുരുതരമായ പ്രതികൂല പ്രതികരണങ്ങളൊന്നും കാണിക്കാതെ സിനോഫാറം സിഎന്‍ബിജി നിര്‍ജ്ജീവമാക്കിയ വാക്‌സിന്‍ ഇതിനകം തന്നെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. 2020 ന്‍റെ അവസാനത്തോടെ അല്ലെങ്കില്‍ 2021 ന്‍റെ തുടക്കത്തില്‍ വിപണിയില്‍ എത്തിക്കുന്ന തരത്തില്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ വേഗത്തിലാക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രൂപ്പ് 42 ന്‍റെയും സിനോഫാറം സിഎന്‍ബിജിയുടെയും സംയുക്ത സഹകരണത്തിലൂടെയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.