Breaking News

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു

ബുദാബി : കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ നിര്‍ത്തലാക്കി സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇതനുസരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ സര്‍വ്വീസ് ഷെഡ്യുളുകള്‍ പ്രസിദ്ധീകരിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയില്‍ നിന്നും കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കും മംഗലാപുരത്തേക്കും വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂളുകള്‍ പ്രസിദ്ധിികരിച്ചു.

അല്‍ ഐനില്‍ നിന്നും കോഴിക്കോട്ടേക്ക് ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.20 ന് സര്‍വ്വീസുകള്‍ ഉണ്ടാകും.

എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്ന് കൊച്ചി കോഴിക്കോട് സര്‍വ്വീസുകളുടെ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ, ഹൈദരബാദ്, ഡെല്‍ഹി, ചെന്നൈ, ഇന്‍ഡോര്‍ എന്നിവടങ്ങളിലേക്കും സര്‍വ്വീസുകള്‍ പുനരാരംഭിക്കും.

ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ അബുദാബി, ഷാര്‍ജ. ദുബായ് എന്നിവടങ്ങളില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കും ഹൈദരബാദ്, അമൃത് സര്‍, മുംബൈ, ഡല്‍ഹി, ലക്‌നൗ, തിരുച്ചിറപ്പള്ളി, മംഗലാപുരം, ഡെല്‍ഹി, തുടങ്ങിയ കേന്ദ്രങ്ങളിലേക്കും സര്‍വ്വീസുകള്‍ സാധാരണ പോലെ നടത്തും.

ഗോ ഫസ്റ്റിന്റെ സര്‍വ്വീസുകള്‍ അബുദാബിയില്‍ നിന്നും മുംബൈ, ഡെല്‍ഹി, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഉണ്ടാകുക.

കൂടുതല്‍ സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുനരാരംഭിക്കുമെന്നാണ് വിമാനകമ്പനികള്‍ നല്‍കുന്ന സൂചന.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.