സിവിലിയന്‍ മേഖലകളിലും റിഫൈനറി, പവര്‍ സ്റ്റേഷന്‍ തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥലങ്ങളേയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
ജിദ്ദ : ഇടവേളയ്ക്കു ശേഷം യെമന്‍ വിമത തീവ്രവാദി സംഘടനയായ ഹൂത്തികള്‍ സൗദി അറേബ്യയുടെ സുപ്രധാന സിവിലിയന്‍, വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എണ്ണകമ്പനിയായ അരാംകോയുടെ റിഫൈനറി, ജല ശുദ്ധീകരണ പ്ലാന്റ്, പവര്‍ സ്റ്റേഷന്‍, എല്‍എന്‍ജി പ്ലാന്റ് എന്നിവയെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയെങ്കിലും ഇവയെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സംയുക്ത സേന തകര്‍ത്തു.
ഈ മിസൈലുകളുടെ കത്തിയ ഭാഗം വീണാണ് പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയത്. ചില കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.
തെക്കന്‍ പ്രവിശ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ട് വന്ന ഡ്രോണുകളേയും നശിപ്പിച്ചു. അതിര്‍ത്തി നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് എത്തിയ മിസൈലുകള്‍ സഖ്യസേന തകര്‍ത്തു.
ജിസാനിലെ അരാംകോ റിഫൈനറി ലക്ഷ്യമിട്ട് എത്തിയ മിസൈലും തകര്‍ത്തു. കടല്‍ജലം ശുദ്ധീകരിക്കുന്ന അല്‍ ഷഖീഖിലെ ഡീസാലിനേഷന്‍ പ്ലാന്റിനു നേരെയും ലക്ഷ്യമിട്ട് മിസൈല്‍ എത്തി.
ജിസാനു തൊട്ടടുത്തുള്ള അല്‍ ജനൗബ് പവര്‍ സ്റ്റേഷനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ചില ഭാഗങ്ങളില്‍ തീപിടിത്തമുണ്ടായെങ്കിലും ഫയര്‍ എഞ്ചിനുകളെത്തി തീ കെടുത്തി.
മാര്‍ച്ച് പത്തിന് റിയാദിലെ റിഫൈനറി ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകള്‍ തകര്‍ത്തിരുന്നു.
മാര്‍ച്ച് 29 ന് റിയാദില്‍ നടക്കുന്ന ജിസിസി സമ്മേളനത്തിനു മുമ്പ് ശ്രദ്ധ നേടുവാനായാണ് ഹൂത്തികള്‍ ഇത്തരത്തില്‍ ഇപ്പൊള്‍ ആക്രമണം നടത്തുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഹൂത്തികള്‍ സൗദിയിലെ എയര്‍പോര്‍ട്ട്, റിഫൈനറികള്‍ എന്നിവ ലക്ഷ്യമിട്ട് പലപ്പോഴും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, സൗദി അറേബ്യയുടെ പ്രതിരോധ കവചങ്ങള്‍ ഇവയുടെ ആക്രമണങ്ങള്‍ നിഷ്ഫലമാക്കുകയാണ് പതിവ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.