വാഷിങ്ടണ്‍: കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അനുയായികളെ അഭിസംബോധന ചെയ്യാനിറങ്ങിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. ഏവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഞായറാഴ്ച വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിക്ക് പുറത്താണ് ട്രംപ് എത്തിയത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. മാസ്‌ക് ധരിച്ചാണ് വാഹനത്തില്‍ ട്രംപ് ഇരുന്നത്.
ട്രംപിന്റെ നടപടി തെറ്റായ സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും രോഗത്തെ നിസാരവത്കരിക്കുകയാണെന്നും വിദഗ്ദര്‍ കുറ്റപ്പെടുത്തി. ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ളവരുടെ സുരക്ഷയെ കുറിച്ചടക്കം ആരോഗ്യ വിദഗ്ദര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ നിലവില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നിരിക്കുകയാണ്. രോഗം മൂലം ജനങ്ങള്‍ മരിച്ച് വീഴുമ്ബോഴും ട്രംപിന്റെ നിരുത്തരവാദിത്തം ആശ്ചര്യപ്പെടുത്തുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍ ജയിംസ് ഫിലിപ്പ് പ്രതികരിച്ചു.
അതേസമയം ആരോഗ്യ വിദഗ്ദരുടെ അനുമതിയോടെ ട്രംപ് പുറത്തിറങ്ങിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ദീരെ പ്രതികരിച്ചു. ട്രംപിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഓക്സിജന്‍ ലെവല്‍ താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്സിജന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഡെക്സാമെത്താസോണ്‍ നല്‍കിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.