Gulf

പ്രജനന കാലത്ത് കൊഞ്ച് പിടിത്തം ; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഒമാന്റെ  കടല്‍ സമ്പത്തില്‍ മൂല്യമേറിയതും വംശനാശം നേരിടുന്നതുമായ മുള്ളന്‍ കൊ ഞ്ചുകളെ പ്രജനനകാലത്ത് പിടികൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഫിഷിംഗ് നടത്തുന്നവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും

സ്‌ക്കറ്റ്‌ : വംശനാശം നേരിടുന്ന കൊഞ്ചുകളെ പ്രജനന കാലത്ത് പിടിക്കുന്ന സംഘത്തില്‍പെട്ട രണ്ടു പേരേ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റു ചെയ്തു. ദോഫാര്‍ പ്രവിശ്യയോട് ചേര്‍ന്നുള്ള കടലിലാണ് ഇവര്‍ അന ധികൃത മത്സ്യബന്ധനം നടത്തിയത്.

ഇവര്‍ സഞ്ചരിച്ച ഫിഷിംഗ് ബോട്ടും ചാക്കുകളില്‍ നിറച്ച നിലയില്‍ കൊഞ്ചുകളേയും കോസ്റ്റ് ഗാര്‍ഡ് പി ടിച്ചെടുത്തു.

ഒമാനിലെ മത്സ്യസമ്പത്തില്‍ ഏറ്റവും വംശനാശം നേരിടുന്ന വിഭാഗമാണ് മുള്ളന്‍ കൊഞ്ച്. ആഴമില്ലാത്ത പവിഴപ്പുറ്റുകളുടെ ഇടയിലാണ് ഇവയെ ഏറെയും കാണപ്പെടുന്നത്. 1998 ലെ കണക്കുകള്‍ പ്രകാരം രണ്ടാ യിരം ടണ്‍ കൊഞ്ചാണ് ഒമാനിലെ കടലുകളില്‍ നിന്നും പിടിച്ചിരുന്നത്. എന്നാല്‍, 2011 ല്‍ ഇത് 150 ടണ്ണാ യി കുറഞ്ഞു.

പ്രജനനകാലത്ത് പോലും നിയന്ത്രണമില്ലാതെ മത്സ്യബന്ധനം നടത്തുന്നതായിരുന്നു ഇതിന് കാരണമായി കണ്ടെത്തിയത്. കൊഞ്ചുകളുടെ സംരക്ഷണാര്‍ത്ഥം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒമാന്‍ ഫിഷറീസ് വകുപ്പ് കൊണ്ടുവന്നു. പുതിയ നിയമപ്രകാരം മാര്‍ ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ കൊഞ്ച് പിടിക്കാന്‍ പാടുള്ളു. നിയമലംഘകര്‍ക്ക കനത്ത പിഴയും ശിക്ഷയും ഉണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.