Breaking News

ഹൂതികളുടെ ആക്രമണത്തില്‍ സൗദിയിലെ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു,ഏഴോളം പേര്‍ക്ക് പരിക്ക്

ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം

റിയാദ് :യെമനിലെ വിമത സേനയായ ഹൂതികളുടെ വ്യോമാക്രമണത്തില്‍ സൗദി അതിര്‍ത്തി പ്രവിശ്യയായ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ഒരു സൗദി പൗരനും ഒരു യെമനി പൗരനും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏഴു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഒരു ബംഗ്ലാദേശി പൗരനുമുണ്ട്.

ശനിയാഴ്ച സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ യെമനില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ജിസാനിലെ തിരക്കേറിയ തെരുവിലെ ഒരു വ്യാപാര സ്ഥാപനത്തിലാണ് ഹൂതികളുടെ റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ നിരവധി കാറുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഹൂതികളുടെ ആയുധ സംഭരണശാലകള്‍ക്കും റോക്കറ്റ് ആക്രമണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കും നേരെ സഖ്യസേന വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.

ഇരുഭാഗത്തു നിന്നുമുള്ള ആക്രമണ-പ്രത്യാക്രമണങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചു വരികയാണ്. സൗദിയിലെ ജിസാനിലെ ആക്രമണത്തില്‍ ഖത്തര്‍ ഉള്‍പ്പടെയുള്ള ജിസിസി രാജ്യങ്ങള്‍ അപലപിച്ചു.

2014 ലാണ്  പട്ടാള അട്ടിമറിയിലൂടെ യെമന്റെ തലസ്ഥാനമായ സനയുടെ  നിയന്ത്രണം വിമതരായ ഹൂതികളുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ അട്ടിമറി നടന്നത്. ക്രമേണ വടക്കന്‍ യെമന്റെ നിയന്ത്രണം ഇവരുടെ കൈകളിലായി. എന്നാല്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെ ഹൂതികളില്‍ നിന്ന് വീണ്ടും അധികാരം തിരിച്ചുപിടിക്കുകയും പഴയ ഭരണം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഹൂതികള്‍ സൗദിക്കെതിരെ തിരിഞ്ഞത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ഹൂതികള്‍ തുടരുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.