തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. സ്വര്‍ണം വാങ്ങാന്‍ റമീസിന് പണം നല്‍കിയ വ്യക്തികളാണ് പിടിയിലായതെന്നാണ് സൂചന. സ്വപ്നയേയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടി തുടങ്ങിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് എരിഞ്ഞിക്കല്‍ സ്വദേശിയായ സമജുവിന് നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം സമജുവിനെ കോടതിയില്‍ ഹാജരാക്കും.ഇയാള്‍ക്ക് സ്വപ്നയുടെ സ്വര്‍ണക്കടത്തു ശൃംഖലയില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസ് ഭാഷ്യം. ഹൈദരാബാദിലേക്കുള്ള സ്വര്‍ണക്കടത്തില്‍ ഇയാള്‍ പങ്കാളിയാണെന്ന് ഇന്റലിജന്‍സ് സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, സരിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷ സമര്‍പ്പിക്കും. സരിത്തിന്‍റെ ജാമ്യാപേക്ഷയും, റമീസിന്‍റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.