Kerala

സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍. ഇടപാടുകാരുടെ വിവരങ്ങളുള്ള ഡയറിയും ലാപ്‌ടോപും ബാങ്ക് പാസ്ബുക്കും ബാഗില്‍ നിന്ന് കണ്ടെത്തി. സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച രേഖകളും കിട്ടി.

അതേസമയം, സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഹെദര്‍ ഫ്ലാറ്റിന്‍റെ പരിധിയിലാണ് സ്വപ്ന ഉണ്ടായിരുന്നത്. ഹെദര്‍ ഫ്ലാറ്റില്‍ സ്വര്‍ണക്കടത്തിന്‍റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് നടന്ന ദിവസം റമീസും ജലാലും ഫ്ലാറ്റില്‍ എത്തിയതായും സൂചനയുണ്ട്.

സ്വപ്‌നയും സംഘവും വാളയാര്‍ കടന്നത് ജൂലൈ ഒന്‍പതിനാണ്. കടത്ത് പിടിച്ച് അഞ്ചാം ദിവസമായിരുന്നു ഇത്. സ്വപനയുടെ പേരിലുള്ള KL01CJ 1981 നമ്പര്‍ കാറിലാണ് യാത്ര. ഉച്ചയ്ക്ക് 12.22നാണ് കാര്‍ പാലിയേക്കര ടോളിലെത്തിയത്. ഒരു മണിക്കൂര്‍ കൊണ്ട് വാളയാര്‍ ടോളിലെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.