ന്യൂഡല്‍ഹി: വിവാദ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്. സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ അണിനിരക്കും. ഐതിഹാസിക പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷിയാകുക.
റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്റ്റര്‍ പരേഡും തുടങ്ങും. 2500-ല്‍ അധികം വോളണ്ടിയര്‍മ്മാരെ നിയോഗിച്ചിട്ടുണ്ട്. ഒരു ട്രാക്ടറില്‍ നാല് ആളുകളില്‍ കൂടുതല്‍ ഉണ്ടാകില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കും.
അതേസമയം സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകുകയാണ്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ റാലിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകളും പോലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
റാലിക്കായുള്ള മുന്നൊരുക്കങ്ങളെല്ലാം സമരഭൂമികളില്‍ തയ്യാറാണ്. ഡല്‍ഹിക്കകത്ത് പ്രവേശിച്ച് തിരികെ സമര ഭൂമിലെത്തുന്ന തരത്തിലാണ് റാലി ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. പോലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പോലീസ് അനുമതി. എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.